khra
കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സിറ്റി സൗത്ത് യൂണിറ്റ് വാർഷികം ജില്ലാ പ്രസിഡന്റ് ടി.ജെ. മനോഹരൻ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സിറ്റി സൗത്ത് യൂണിറ്റ് വാർഷിക പൊതുയോഗം ജില്ലാ പ്രസിഡന്റ് ടി.ജെ. മനോഹരൻ ഉദ്ഘാടനം ചെയ്തു.

സർക്കാർ സംവിധാനങ്ങളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന സമൃദ്ധി ഹോട്ടലുകൾ ചെറുകിട ഇടത്തരം ഹോട്ടലുകളുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുന്ന തരത്തിലാകരുതെന്ന് പൊതുയോഗം ആവശ്യപ്പെട്ടു. യൂണിറ്റ് പ്രസിഡന്റ് യൂനുസ് അലി അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് വി.ടി. ഹരിഹരൻ മുഖ്യപ്രഭാഷണം നടത്തി.

ജില്ലാ സെക്രട്ടറി കെ.ടി. റഹിം, സംസ്ഥാന സെക്രട്ടറി അബ്ദുൾ സമദ്, ജില്ലാ ട്രഷറർ സി.കെ. അനിൽ, വർക്കിംഗ് പ്രസിഡന്റ് കെ. പാർത്ഥസാരഥി, ജോ. സെക്രട്ടറി അബൂബക്കർ, യൂണിറ്റ് സെക്രട്ടറി സാന്റോ പാനികുളം, ജില്ലാ വൈസ് പ്രസിഡന്റ് ബൈജു പി ഡേവിസ്, ട്രഷറർ പി. സതീഷ് എന്നിവർ സംസാരിച്ചു.

ഭാരവാഹികളായി സി.പി. ഷംസുദ്ദീൻ (രക്ഷാധികാരി), യൂനുസ് അലി (പ്രസിഡന്റ്), ശങ്കർ മോഹൻ, കെ.എം. ജിത്തു (വൈസ് പ്രസിഡന്റുമാർ), ടി.പി. ഷഫീർ (സെക്രട്ടറി), കാശ്യപ് സൈഗാൾ, ചാൾസ് റോബിൻ (ജോയിന്റ് സെക്രട്ടറിമാർ), പി. സതീഷ് ( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. സംസ്ഥാന കമ്മിറ്റിഅംഗം എ.എം. ഇഖ്ബാൽ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.