intuc
ചുമട്ടുതൊഴിലാളി ഫെഡറേഷൻ ആലുവ ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് കാര്യാലയത്തിന് മുന്നിൽ സംഘടിപ്പിച്ച ധർണ കെ.കെ. ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്യുന്നു

ആലുവ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ചുമട്ടുതൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തിൽ ആലുവ ചുമട്ടു തൊഴിലാളി ക്ഷേമ ബോർഡ് കാര്യാലയത്തിന് മുന്നിൽ സംഘടിപ്പിച്ച ധർണ ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ മേഖല പ്രസിഡന്റ് എം.എം. ശിഹാബുദ്ദീൻ അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് ടി.കെ. രമേശൻ, സംസ്ഥാന കമ്മിറ്റി അംഗം ആനന്ദ് ജോർജ്, റീജിയണൽ പ്രസിഡന്റ് പി.വി. എൽദോസ്, സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ജീമോൻ കയ്യാല, അഡ്വ. ടി.എസ്. സാനു, പോളി ഫ്രാൻസിസ്, രഞ്ജു ദേവസി, വിനോദ് ജോസ് മാമ്പിള്ളി എന്നിവർ സംസാരിച്ചു.