nss
എൻ.എസ്.എസ് കുറുമശേരി കരയോഗം വാർഷികം ആലുവ താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് പിചോളിൽ നാരായണൻ നായർ ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: എൻ.എസ്.എസ് കുറുമശേരി കരയോഗം വാർഷികം ആലുവ താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് പിചോളിൽ നാരായണൻ നായർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് പി.എസ്. രഘുനാഥൻ പിള്ള അദ്ധ്യക്ഷനായി. മേഖലാ കൺവീനർ ജി. ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായി പി.എസ്. രഘുനാഥൻപിള്ള (പ്രസിഡന്റ്), കെ. ജയ (വൈസ് പ്രസിഡന്റ്), ജി. ശ്രീകുമാർ.(സെക്രട്ടറി), വി.ബി. രഘു (ജോയിന്റ് സെക്രട്ടറി), കെ.എം. ജനാർദ്ദനൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ചവരെ അനുമോദിച്ചു.