കൊച്ചി: ഡൽഹി ഹൈക്കോടതിയിലേക്ക് സ്ഥലംമാറി പോകുന്ന ജസ്റ്റിസ് സി.എസ്. സുധയ്‌ക്ക് ഹൈക്കോടതിയിൽ ഫുൾ കോർട്ട് റഫറൻസോടെ യാത്രഅയപ്പ് നൽകി. ചീഫ് ജസ്റ്റിസിന്റെ കോടതിയിൽ നടന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണക്കുറുപ്പ്, ഹൈക്കോർട്ട് അഡ്വക്കേറ്റ്സ് അസോസിയേഷൻ പ്രസിഡന്റ് യശ്വന്ത് ഷേണായ് എന്നിവർ സംസാരിച്ചു. ജസ്റ്റിസ് സുധ മറുപടി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ തുടർനടപടികൾ പരിശോധിച്ച പ്രത്യേക ബെഞ്ചിലടക്കം ജസ്റ്റിസ് സുധ പ്രവർത്തിച്ചിരുന്നു.
മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് ജെ. നിഷാബാനുവിനെ കേരള ഹൈക്കോടതിയിലേക്ക് മാറ്റി നിയമിച്ചിട്ടുണ്ട്.