ആലുവ: ചേരികളിലും തെരുവോരങ്ങളിലും കഴിയുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രവർത്തിക്കുന്ന ജനസേവ ശിശുഭവൻ ചെയർമാൻ ജോസ് മാവേലിയെ ആലുവ സെന്റ് സേവ്യേഴ്സ് കോളേജ് ആദരിച്ചു. ജസ്റ്റിസ് സി.കെ. അബ്ദുൾ റഹീം ഉപഹാരം നൽകി. കോളേജ് മാനേജർ സിസ്റ്റർ എം. ചാൾസ് അദ്ധ്യക്ഷയായി. പ്രിൻസിപ്പൽ ഡോ. മിലൻ ഫ്രാൻസ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. കെ. രേഖ, ഡോ. മരിയ പോൾ, ഡോ. ജോബി തോമസ്, പബ്ലിക് പ്ലാറ്റ്ഫോം ട്രസ്റ്റ് ചെയർമാൻ പി.എ. ഹംസക്കോയ, കേരള സാഹിത്യ പരിഷത്ത് വൈസ് പ്രസിഡന്റ് ഡോ. ടി.എസ്. ജോയി തുടങ്ങിയവർ സംസാരിച്ചു.