മൂവാറ്റുപുഴ: സെന്റ് തോമസ് പബ്ലിക് സ്‌കൂൾ ഹൈഡ്രത്തൺ 2025 എന്ന പേരിൽ ഇന്റ്ർ സ്‌കൂൾ അക്വാട്ടിക് ചാമ്പ്യൻഷിപ് സ്കൂൾ സ്വിമ്മിംഗ് പൂളിൽ വച്ച് സംഘടിപ്പിക്കുന്നു. 18ന് രാവിലെ മുനിസിപ്പൽ ചെയർമാൻ പി. പി. എൽദോസ് ഉദ്ഘാടനം നിർവ്വഹിക്കും. മുനിസിപ്പൽ കൗൺസിലർ കെ.ജി. അനിൽകുമാർ അദ്ധ്യക്ഷത വഹിക്കും. വിജയികൾക്ക് ക്യാഷ് അവാർഡും മെമന്റോയും നൽകും. വാർത്താസമ്മേളനത്തിൽ സ്‌കൂൾ മാനേജർ റവ. ഫാ. ജോൺ പുത്തൂരാൻ, സ്‌കൂൾ പ്രിൻസിപ്പൽ മേരി സാബു, പ്രോഗ്രാം കോ-ഓർഡിനേറ്റർ എം. പി. തോമസ് , സ്വിമ്മിംഗ് പൂൾ കോ-ഓർഡിനേറ്റർ ടോംസൺ പോൾ എന്നിവർ പങ്കെടുത്തു.