മൂവാറ്റുപുഴ: മൂവാറ്റുപുഴയുടെ വികസനം അട്ടിമറിക്കുന്ന എൽ.ഡി.എഫ് - യു.ഡി.എഫ് കൂട്ടുകെട്ടിനെതിരെ ബി.ജെ.പി മൂവാറ്റുപുഴ മണ്ഡലം സമിതിയുടെ നേതൃത്വത്തിൽ ഇന്ന് സായാഹ്ന ധർണ നടത്തും. മുറിക്കൽ പാലം ഉടൻ സഞ്ചാരയോഗ്യമാക്കുക, മൂവാറ്റുപുഴയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുക, പാർക്കിംഗ് സംവിധാനം ഉണ്ടാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ. വൈകിട്ട് 5.30ന് കച്ചേരിത്താഴത്ത് നടക്കുന്ന ധർണ ബി.ജെ.പി എറണാകുളം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പി.പി. സജീവ് ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ്‌ ടി. ചന്ദ്രൻ അദ്ധ്യക്ഷനാകും.