v-ravindran
അലിയാർ ഇടപ്പള്ളി സ്മാരക പുരസ്കാരത്തിന് അർഹനായ വി.രവീന്ദ്രൻ

കളമശേരി: ജില്ലയിലെ മികച്ച ലൈബ്രറി പ്രവർത്തകനുള്ള അലിയാർ ഇടപ്പള്ളി സ്മാരക പുരസ്കാരത്തിന് എ.കെ.ജി സ്മാരക ഗ്രന്ഥശാല ലൈബ്രേറിയൻ വി. രവീന്ദ്രൻ അർഹനായി . 5000 രൂപയും പ്രശസ്തിപത്രവും മെമന്റോയും അടങ്ങുന്നതാണ് പുരസ്കാരം. 26ന് വൈകിട്ട് 5ന് എ.കെ.ജി സ്മാരക ഗ്രന്ഥശാലയിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ മന്ത്രി പി. രാജീവ് അവാർഡ് സമർപ്പിക്കും. പ്രൊഫ. തോമസ് മാത്യു അദ്ധ്യക്ഷനാകും.