കോതമംഗലം: പോത്താനിക്കാട് ഗ്രാമപഞ്ചായത്തിലെ മഞ്ഞളാംപാറ കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു. ഗ്രാമപഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി 28 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി യാഥാർത്ഥ്യമാക്കിയത്. പരേതനായ ചെനയപ്പിള്ളിൽ സി.വി. യാക്കോബിന്റെ കുടുംബം കിണർ നിർമ്മാണത്തിന് മൂന്ന് സെന്റ് സ്ഥലം സൗജന്യമായി നൽകിയിരുന്നു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീർ പദ്ധതി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി കെ. വർഗീസ് അദ്ധ്യക്ഷനായി. ഫിജിന അലി, സാലി ഐപ്പ്, ഡയാന നോബി, ആശ ജിമ്മി, റാണിക്കുട്ടി ജോർജ്, ജോമി തെക്കേക്കര, ജെയിംസ് കോറമ്പേൽ, ജിനു മാത്യു, നിസാമോൾ ഇസ്മായിൽ, ആനീസ് ഫ്രാൻസിസ്, ജോസ് മേലേത്ത്, എൻ.എം. ജോസഫ്, ഡോളി സജി, ഷാജി സി. ജോൺ, കുഞ്ഞമ്മ യാക്കോബ് തുടങ്ങിയവർ പങ്കെടുത്തു.