മൂവാറ്റുപുഴ : അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ച് പാലസ്‌തീനെ ആക്രമിക്കുന്ന ഇസ്രായേലുമായുള്ള നയതന്ത്ര ബന്ധം ഇന്ത്യ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പി.ഡി.പി എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 17ന് മൂവാറ്റുപുഴയിൽ പാലസ്തീൻ ഐക്യദാർഢ്യ റാലിയും സമ്മേളനവും സംഘടിപ്പിക്കും .17ന് വൈകിട്ട് 4 ന് മൂവാറ്റുപുഴ പോസ്റ്റ് ഓഫീസ് ജംഗ്ഷനുമുന്നിൽ നിന്ന് ആരംഭിക്കുന്ന റാലി മുൻസിപ്പൽ ടൗൺഹാൾ ഗ്രൗണ്ടിൽ സമാപിക്കും. തുടർന്ന് നടക്കുന്ന സമ്മേളനം സംസ്ഥാന വൈസ് ചെയർമാൻ മാഹിൻ ബാദുഷ മൗലവി ഉദ്ഘാടനം ചെയ്യുമെന്ന് പി.ഡി.പി ജില്ലാ പ്രസിഡന്റ് സുബൈർ വെട്ടിയാനിക്കൽ പറഞ്ഞു.