darnna
ചുമട്ടുതൊഴിലാളി ഫെഡറേഷൻ കോതമംഗലം മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ തങ്കളം ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ് ഓഫിസിന് മുന്നിൽ നടത്തിയ ധർണ അഡ്വ. അബു മൊയ്തീൻ ഉദ്ഘാടനം ചെയ്യുന്നു

കോതമംഗലം: സംസ്ഥാന സർക്കാരിന്റെ ചുമട്ടുതൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് ചുമട്ടുതൊഴിലാളി ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) കോതമംഗലം മേഖലാ കമ്മറ്റി ധർണ നടത്തി.തങ്കളം ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ് ഓഫിസിന് മുന്നിൽ നടത്തിയ ധർണ ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. അബു മൊയ്തീൻ ഉദ്ഘാടനം ചെയ്തു. മേഖലാ ജനറൽ സെക്രട്ടറി സീതി മുഹമ്മദ് അദ്ധ്യക്ഷനായി. ഭാനുമതി രാജു, ചന്ദ്രലേഖ ശശിധരൻ, ജിജി സാജു, ബേസിൽ തണ്ണിക്കോട്ട്, ശശി കുഞ്ഞുമോൻ, എം.വി. റെജി, അലി പടിഞ്ഞാറേച്ചാലി, ബഷീർ ചിറങ്ങര, സുരേഷ് ആലപ്പാട്ട്, ജോണി മാറാച്ചേരി, എം.എസ്. നിബു തുടങ്ങിയവർ പ്രസംഗിച്ചു.