കൊച്ചി: ശ്രീനാരായണ സേവാ യുവജനസംഘം വാർഷിക പൊതുയോഗം നാളെ ഉച്ചയ്ക്ക് 2.30ന് എറണാകുളം സഹോദര സൗധത്തിൽ പ്രസിഡന്റ് അഡ്വ. എൻ.ഡി. പ്രേമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. യുവജനസംഘം പ്രസിഡന്റ് ടി.എസ്. അംജിത്ത് അദ്ധ്യക്ഷനാകും. സേവാസംഘം സെക്രട്ടറി പി.പി. രാജൻ, ട്രഷറർ എൻ. സുഗതൻ, വനിതാസംഘം പ്രസിഡന്റ് ഡോ. ടി.പി. സരസ, സെക്രട്ടറി ലീല പരമേശ്വരൻ, യുവജനസംഘം സെക്രട്ടറി ടി.വി. വിജീഷ് എന്നിവർ പ്രസംഗിക്കും.