u
ചുമട്ടുതൊഴിലാളി ഫെഡറേഷൻ മുളന്തുരുത്തി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഷേധ മാർച്ചും ധർണയും വി.ജെ. പൗലോസ് ഉദ്ഘാടനം ചെയ്യുന്നു

മുളന്തുരുത്തി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ചുമട്ടുതൊഴിലാളി ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) മുളന്തുരുത്തി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചുമട്ടു തൊഴിലാളി ക്ഷേമ നിധി ബോർഡ് ഉപകാര്യാലയത്തിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. വി.ജെ. പൗലോസ് ധർണ ഉദ്ഘാടനം ചെയ്തു. ഐ.എൻ. ടി.യു.സി മുളന്തുരത്തി മണ്ഡലം പ്രസിഡന്റ് രതീഷ് കെ. ദിവാകരൻ അദ്ധ്യക്ഷനായി. ജെറിൻ ടി. ഏലിയാസ്, എം.എസ്. നസീർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി, മാണി ജോർജ്, കെ.പി. മധുസൂദനൻ, ജൈനി രാജു, സി.ടി. സാബു, പി.എം. ദീപു, കെ.കെ. സുനീർ, ഹരികുമാർ തുടങ്ങിയവർ സംസാരിച്ചു.