കൊച്ചി: സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് കണയന്നൂർ താലൂക്ക് സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിവിധ മത്സരങ്ങൾ ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് അഡ്വ. കെ.എസ്. അരുൺകുമാർ ഉദ്ഘാടനം ചെയ്തു.

കണയന്നൂർ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ടി.എസ്. ഷൺമുഖദാസ് അദ്ധ്യക്ഷനായി. അസിസ്റ്റന്റ് രജിസ്ട്രാർ പി.ജെ. ശബ്‌നമോൾ, അഡ്വ.എ.എൻ. സന്തോഷ്, സി.പി. അനിൽ, ടി. മായാദേവി, കെ.എ. ജയരാജ് എന്നിവർ സംസാരിച്ചു.