food-mela
ഏലൂർ ഗവ.എച്ച്.എസ് സംഘടിപ്പിച്ച ഭക്ഷ്യമേളയിൽ നിന്ന്

കളമശേരി: ലോക ഭക്ഷ്യദിനാചരണത്തിന്റെ ഭാഗമായി ഏലൂർ ഗവ.എച്ച്.എസ് ഭക്ഷ്യമേള സംഘടിപ്പിച്ചു. വിവിധതരം സലാഡുകൾ, ഇലക്കറികൾ, ചായ കടികൾ, നാടൻ വിഭവങ്ങൾ എന്നിവ തയ്യാറാക്കി കുട്ടികൾ ഗ്രൂപ്പ് തിരിഞ്ഞ് സ്റ്റാളുകൾ തയ്യാറാക്കി പങ്കുചേർന്നു.

ഏലൂർ മുനിസിപ്പൽ ചെയർപേഴ്സൺ എ.ഡി. സുജിൽ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ ജയശ്രീ സതീഷ്, കൗൺസിലർ ഷെനിൻ, ഹെഡ്മിസ്ട്രസ് ലിനി എ.എഫ് എന്നിവർ സംസാരിച്ചു. അദ്ധ്യാപികമാർ നേതൃത്വംനൽകി.