ചോറ്റാനിക്കര; ബി.ജെ.പി എടയ്ക്കാട്ടുവയൽ പഞ്ചായത്ത് സമിതി അടിയന്തരയോഗം വട്ടപ്പാറ യിൽ ചേർന്നു. എല്ലാ വാർഡിലും മത്സരിക്കാൻ തീരുമാനമെടുത്തു. തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷംനേടി ഗ്രാമപഞ്ചായത്ത് ഭരണത്തിലെത്താൻ കഴിയുമെന്ന് യോഗം വിലയിരുത്തി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അരുൺകുമാർ അദ്ധ്യക്ഷനായി. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് വി.എസ്.സത്യൻ, എം. ആശിഷ്, മണ്ഡലം പ്രസിഡന്റ് ടി.കെ. പ്രശാന്ത്, മൈനോറിറ്റി മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് രാജൻ സീതകുന്നേൽ. എം.ആർ. ഗോകുലദാസ് തുടങ്ങിയവർ സംസാരിച്ചു.