തൃപ്പൂണിത്തുറ: അഖിലകേരള ശാസ്താംപാട്ട് കലാകാരസമിതിയുടെ നേതൃത്വത്തിലുള്ള 25-മത് തൃപ്പൂണിത്തുറ ദേശവിളക്ക് നവംബർ 8ന് ലായം കൂത്തമ്പലത്തിൽ നടക്കും. വൈകിട്ട് 4.30ന് ശബരിമല മുൻ മേൽശാന്തി പുത്തില്ലത്ത് മഹേഷ് നമ്പൂതിരി മുഖ്യാതിഥിയാകും. തുടർന്ന് ശാസ്താതിലക, അയ്യപ്പജ്യോതി പുരസ്കാര സമർപ്പണം, ശ്രീപൂർണത്രയീശ ക്ഷേത്രത്തിൽനിന്ന് ഭക്തിനിർഭരമായ എതിരേൽപ്പ് ഘോഷയാത്ര, 25ൽപ്പരം ശാസ്താംപാട്ട് സംഘങ്ങൾ പങ്കെടുക്കുന്ന ശാസ്താംപാട്ട്, ചിന്തുപാട്ട്, അന്നദാനം എന്നിവയുണ്ടാകും.

കണ്ണൻ കല്ലംപറമ്പിലിനെ ആഘോഷ കമ്മിറ്റി കൺവീനറായി 12അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.