തൃപ്പൂണിത്തുറ: ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് വികസനസദസ് പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി ഉദ്ഘാടനം ചെയ്തു. എസ്.എ. ഗോപി അദ്ധ്യക്ഷനായി. ബിനുരാജ് കലാപീഠം വികസനരേഖ പ്രകാശിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അനിത ഏറ്റുവാങ്ങി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ സുധ നാരായണൻ, മിനി പ്രസാദ്, ടി. കെ. ജയചന്ദ്രൻ, മെമ്പർ മിനി സാബു, വി.ജി. രവീന്ദ്രൻ, കെ.എസ്. പവിത്രൻ, അനില, ഷാജി ശിവദാസൻ എന്നിവർ സംസാരിച്ചു.