camp
അമേട ജംഗ്ഷനിൽ മെഡിക്കൽ ഹെൽപ്പ് ഡെസ്‌ക് കനിവ് ജില്ലാ വൈസ് പ്രസിഡന്റ് ടി.സി. ഷിബു ഉദ്ഘാടനം ചെയ്യുന്നു

ഉദയംപേരൂർ: കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ഉദയംപേരൂർ സംയുക്ത മേഖലാ കമ്മിറ്റികളുടേയും ഫിസിയോതെറാപ്പി സെന്ററിന്റെയും നേതൃത്വത്തിൽ അമേട ആയില്യത്തിനോട് അനുബന്ധിച്ചു ഭക്തർക്കായി അമേട ജംഗ്ഷനിൽ മെഡിക്കൽ ഹെൽപ്പ് ഡെസ്‌ക് നടത്തി. കനിവ് ജില്ലാ വൈസ് പ്രസിഡന്റ് ടി.സി. ഷിബു ഉദ്ഘാടനം ചെയ്തു. കനിവ് പ്രസിഡന്റ് കെ.എസ്. ദേവരാജൻ അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി, കനിവ് ഏരിയ പ്രസിഡന്റ് എ.വി. കുര്യാക്കോസ്, ഫിസിയോ തെറാപ്പി സെന്റർ കൺവീനർ ടി.ആർ. മണി, കനിവ് സെക്രട്ടറി ബിജു അക്കലക്കാടൻ എന്നിവർ സംസാരിച്ചു.