j
ആമ്പല്ലൂർ പള്ളിത്താഴം ജംഗ്ഷന് സമീപം മറ്റത്താൻ കടവ് റോഡിൽ ശുദ്ധജല പൈപ്പ് പൊട്ടി വെള്ളം പാഴായിപ്പോകുന്നു

ആമ്പല്ലൂർ: ശുദ്ധജല പൈപ്പ് പൊട്ടി പ്രതിദിനം ലക്ഷക്കണക്കിന് ലിറ്റർ ശുദ്ധജലം പാഴായിട്ടും വാട്ടർ അതോറിട്ടി തിരിഞ്ഞു നോക്കുന്നില്ലെന്ന് പരാതി. ആമ്പല്ലൂർ പള്ളിത്താഴം മറ്റത്താൻ കടവ് റോഡിലുള്ള പൈപ്പാണ് പൊട്ടിയത്. ആമ്പല്ലൂർ ലക്ഷംവീട് കോളനി, കൂമുള്ളി മല, മാന്തുരുത്തേൽ (പാറേതാഴം) എന്നിവിടങ്ങളിലുള്ള പ്രധാന കുടിവെള്ള പൈപ്പാണ് ഇത്. സമീപവാസികൾ കരാറുകാരനെ പലതവണ വിളിച്ചറിയിച്ചിട്ടും തിരിഞ്ഞു നോക്കിയില്ല. അറ്റകുറ്റപ്പണിക്കായി തൊഴിലാളികൾ എത്തുമെന്ന് പറഞ്ഞെങ്കിലും ആരും വന്നില്ല. 250 മീറ്ററോളം ദൂരത്തോളം ഒഴുകിയാണ് ശുദ്ധജലം ഓടയിൽ പതിക്കുന്നത്. അടിയന്തരമായി അറ്റകുറ്റപ്പണികൾ നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.