അങ്കമാലി: തുറവൂർ പഞ്ചായത്ത് ഐശ്വര്യ നഗർ അങ്കണവാടി കെട്ടിടത്തിൽ നിർമ്മാണം പൂർത്തിയായ ഷീ സ്പേയ്സ് വനിത ജിം ഉദ്ഘാടനം ഒക്ടോബർ നാളെ വൈകീട്ട് 4 മണിക്ക് പി.പി. സുനീർ എം.പി. നിർവഹിക്കും. അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിൽ നിന്ന് 12.50 ലക്ഷം രൂപയും പി.പി. സുനീറിന്റെ എം.പി ഫണ്ടിൽ നിന്ന് 3 ലക്ഷം രൂപയും ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. തുറവൂർ പഞ്ചായത്ത് പ്രസിഡന്റ് ജെ.സി. ജോയ് അദ്ധ്യക്ഷത വഹിക്കും. ബ്ലോക്ക് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചൻ മുഖ്യാതിഥിയാകും. ബ്ലോക്ക് പഞ്ചായത്ത് അംഗം സീലിയ വിന്നി , വാർഡ് അംഗം എം.എം. പരമേശ്വരൻ തുടങ്ങിയവർ പങ്കെടുക്കും.