വൈപ്പിൻ: വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് നടത്തിയ തൊഴിൽ മേളയിൽ 125 പേർ രജിസ്റ്റർ ചെയ്തു. 20 കമ്പനികൾ അഭിമുഖം നടത്തി 41 പേരെ തിരഞ്ഞെടുത്തു. 72 പേരെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ മേള ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.എ. സാജിത്, വിജ്ഞാനകേരളം ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ആർ. രാജേഷ്, ബ്ലോക്ക് അംഗങ്ങളായ സുബോധ ഷാജി, ഇ.കെ. ജയൻ, ജിജി വിൻസെന്റ് തുടങ്ങിയവർ സംസാരിച്ചു.