തൃപ്പൂണിത്തുറ: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ഇന്ന് തൃപ്പൂണിത്തുറയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. രാവിലെ 9.30ന് എൻ.എം ഫുഡ് വേൾഡിൽ മുനിസിപ്പൽ നേതൃയോഗം ഉദ്ഘാടനം ചെയ്യും. വാർഡ് കൺവീനർമാരും, ചുമതലക്കാരും ജനപ്രതിനിധികളും നേതാക്കളും പങ്കെടുക്കും. തുടർന്ന് 11ന് ചോറ്റാനിക്കരയിൽ നടത്തുന്ന നേതൃയോഗത്തിനുശേഷം 2.30ന് തൃപ്പൂണിത്തുറയിലെ പൗരപ്രമുഖരുമായി തൃപ്പൂണിത്തുറയുടെ വികസനകാര്യങ്ങൾ ചർച്ചചെയ്യുന്ന കോഫി വിത്ത് ആർ.സി പരിപാടിയിലും പങ്കെടുക്കും.