വൈപ്പിൻ: കടമക്കുടി ഗവ. ആയുർവേദ ആശുപത്രിക്ക് പുതിയ കെട്ടിടം നിർമ്മിക്കാൻ 4.71 കോടി രൂപ അനുവദിച്ചതായി കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ അറിയിച്ചു. കടമക്കുടി 13-ാം വാർഡിൽ സ്ഥിതിചെയ്യുന്ന ആയുർവേദ ആശുപത്രിയിൽ നിലവിൽ പരിമിതമായ സൗകര്യങ്ങൾ മാത്രമാണുള്ളത്. ദിവസേന 50 ഓളം പേർ ചികിത്സയ്ക്കെത്തുന്നുണ്ട്. മതിയായ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ കൂടുതൽ പേർക്ക് കിടത്തി ചികിൽസ നൽകാനാകുന്നില്ല. പുതിയ കെട്ടിടം നിർമ്മിക്കുന്നതോടെ ഇതിന് മാറ്റം വരും.