photo
കുഴുപ്പിള്ളി പഞ്ചായത്ത് വികസന സെമിനാർ കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: കുഴുപ്പിള്ളി പഞ്ചായത്തിനായി നാലര വർഷം കൊണ്ട് 12 കോടി രൂപ ചെലവഴിച്ചതായി കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ പറഞ്ഞു. കുഴുപ്പിള്ളി പഞ്ചായത്ത് വികസന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എസ്.ടി.പി, തീരദേശറോഡ്, ബീച്ച് കോറിഡോർ തുടങ്ങിയ പൊതുപ്രധാന പദ്ധതികളിലെ വിഹിതം കൂടി കണക്കിലെടുത്താൽ ആകെ വിനിയോഗം 318 കോടി രൂപയാണ്.
പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. നിബിൻ അദ്ധ്യക്ഷനായി. പ്രവീൺ അയ്യമ്പിള്ളി, എ.കെ. ജോഷി, അപ്പുജോസ് എന്നിവരെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ, ജില്ലാ പഞ്ചായത്ത് അംഗം എം.ബി. ഷൈനി, കെ.എ. സാജിത്ത്, ഇ.കെ. ജയൻ, ശാന്തിനി പ്രസാദ്, സിനി ജയ്‌സൺ, സഹകരണബാങ്ക് പ്രസിഡന്റ് സി.കെ. അനന്തകൃഷ്ണൻ, പഞ്ചായത്ത് സെക്രട്ടറി എൻ.എം. ഷാജിമോൻ തുടങ്ങിയവർ സംസാരിച്ചു.