കൊച്ചി: ചേരാനല്ലൂർ വിഷ്ണുപുരത്ത് കൊച്ചിൻ ദേവസ്വംബോർഡ് ഉടമസ്ഥതയിലുള്ള നവീകരിച്ച കണ്ണംകുളം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നാടിന് സമർപ്പിച്ചു. ടി.ജെ. വിനോദ് എം.എൽ.എ അദ്ധ്യക്ഷനായി. ഹൈബി ഈഡൻ എം.പി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേഷ്, ചേരാനല്ലൂർ കാർത്യായനി ക്ഷേത്ര ഊരാളന്മാരായ കവിയപ്പിള്ളി നാരായണൻ നമ്പൂതിരിപ്പാട്, ഹരി നമ്പൂതിരി, വാർഡ് അംഗങ്ങളായ രമ്യ തങ്കച്ചൻ, റിനി ഷോബി, ബെന്നി ഫ്രാൻസിസ്, അൻസാർ, വി.കെ. ശശി, മരിയ ലില്ലി, വിൻസി ഡെറിസ്, ടി.ആർ. ഭരതൻ, മിനി വർഗീസ്, ഷൈമോൾ ജെംസൺ, പി.കെ. ഷീജ, പിന്നണി ഗാനരചയിതാവ് ചിറ്റൂർ ഗോപി, കൊച്ചിൻ മൻസൂർ, ബൈജു ജോസ്, കെ.പി അജയൻ, കെ.കെ സുരേഷ്ബാബു, ദേവസ്വം ഓഫീസർ അമൽ കെ വിശ്വനാഥ്, പഞ്ചായത്ത് സെക്രട്ടറി എം.വി. ഗായത്രി എന്നിവർ സംസാരിച്ചു. ടി.ജെ. വിനോദ് എം.എൽ.എയുടെ ആസ്തിവികസനഫണ്ടും ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയും സംയോജിപ്പിച്ചാണ് നവീകരണപ്രവർത്തനങ്ങൾ നടത്തിയത്. കുളത്തോട് അനുബന്ധിച്ച് ഓപ്പൺപാർക്കും ഓപ്പൺ ജിംനേഷ്യവും ഓപ്പൺ സ്റ്റേജും സ്ഥാപിച്ചു.