pic4
മട്ടാഞ്ചേരി വിദ്യാഭ്യാസ ഉപജില്ല സ്കൂൾ ശാസ്ത്രമേള കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

മട്ടാഞ്ചേരി: മട്ടാഞ്ചേരി ഉപജില്ല കേരള സ്കൂൾ ശാസ്ത്രോത്സവം കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഹോർട്ടുകൊച്ചി​ഫാത്തി​മ എൽ.പി.എസ് ഓപ്പൺഹാളിൽ നടന്ന യോഗത്തി​​ൽ പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി അദ്ധ്യക്ഷതയായി​. എ.ഇ.ഒ എൻ.സുധ, നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. ആന്റണി കുരീത്തറ, കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂസൻ ജോസഫ് തുടങ്ങി​യവർ സംസാരി​ച്ചു.