mla
അങ്കമാലി ഉപജില്ലാ കലോത്സവം പന്തൽ കാൽനാട്ട് കർമ്മം റോജി എം. ജോൺ എം.എൽ.എ നിർവഹിക്കുന്നു

അങ്കമാലി: മൂക്കന്നൂർ എസ്.എച്ച്.ഒ ഹൈസ്കൂളിൽ നടക്കുന്ന അങ്കമാലി ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ പന്തൽ കാൽനാട്ട് കർമ്മം റോജി എം. ജോൺ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിബിഷ് അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സിജി ജിജു, ജോഫിന ഷാന്റോ, അങ്കമാലി എ.ഇ.ഒ സീന പോൾ, മാനേജർ ഡോ. വർഗീസ് മഞ്ഞളി, പ്രധാനാദ്ധ്യാപിക സോണിയ വർഗീസ്, പി.ടി.എ പ്രസിഡന്റ് നൈജോ ആന്റണി, സി.എസ്. സിദ്ധിക്ക്, കെ.എ. മുഹമ്മദ് സാലിം, ബ്രദർ ആന്റണി മുട്ടത്ത്, ഡോ. നിജോ ജോസഫ് പുതുശേരി, വി.പി. ജോർജ്, ഷിബി ശങ്കർ, അഞ്ജലി സനീഷ്, സാലി ജോസഫ് എന്നിവർ സംസാരിച്ചു.