
കോതമംഗലം: കീരമ്പാറ - ഭൂതത്താൻകെട്ട് റോഡിന്റെ നവീകരണ പ്രവൃത്തികളുടെയും നവീകരിച്ച ഭൂതത്താൻകെട്ട് - വടാട്ടുപാറ റോഡിന്റെയും ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു. കീരമ്പാറയിലും വടാട്ടുപാറയിലുമായി നടന്ന ചടങ്ങുകളിൽ ആന്റണി ജോൺ എം.എൽ.എ അദ്ധ്യക്ഷനായി. കെ.കെ. ദാനി, റഷീദ സലിം, ലിസി ജോസഫ്, അൽഫോൻസാ സാജു, സിജി ആന്റണി, ജയിംസ് കോറമ്പേൽ, കെ.എ. ജോയി, എം.കെ. രാമചന്ദ്രൻ, കെ.എം. വിനോദ്, ശാന്തമ്മ പയസ്, വിജയമ്മ ഗോപി, സന്ധ്യാ ലാലു, ഫാ. ജോസ് ചിരപ്പറമ്പിൽ, ടി.സി. മാത്യു, എം.എം. ജോസഫ്, ജോസ് കുര്യൻ, ജിജി പുളിക്കൽ, ആന്റണി പുല്ലൻ, എം.എസ്. ശശി, പി.എൻ. നാരായണൻനായർ തുടങ്ങിയവർ പങ്കെടുത്തു.