
ആലുവ: നാഷണൽ സർവീസ് സ്‌കീം നടപ്പാക്കുന്ന കാരുണ്യസ്പർശം പദ്ധതി ജില്ലാതല ഉദ്ഘാടനം ആലുവ വിദ്യാധിരാജാ സ്‌കൂളിൽ അൻവൻസാദത്ത് എം.എൽ.എ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് എൻ. ശ്രീകാന്ത് അദ്ധ്യക്ഷനായി. പദ്ധതിയുടെ ഭാഗമായുള്ള വീൽചെയർ വിതരണവും എം.എൽ.എ നടത്തി.
ഫാസിൽ ഹുസൈൻ, ടി.പി. അഭിലാഷ്, വി.പി. ശ്രീകല, എ.വി. പ്രസാദ്, ആർ. ഗോപി, വി.എച്ച്. ഷീജ എന്നിവർ സംസാരിച്ചു. 'അനുദിനം കരുത്തേകാൻ കരുതലേകാം" 21 ദിന ചലഞ്ചുകൾ, 'ജീവിതോത്സവം 2025" ജില്ലാതല സമാപനം എന്നിവയും നടന്നു.