ഫോർട്ടുകൊച്ചി: കേരളത്തിന്റെ സുസ്ഥിരഭാവി വികസനത്തിന് നവദിശാബോധം നൽകുന്ന "വിഷൻ 2031" ന്റെ ഭാഗമായി സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ ആഭിമുഖ്യത്തിൽ ഫോർട്ട്കൊച്ചിയിൽ സെമിനാർ നടത്തി. മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. കെ.ജെ. മാക്സി എം.എൽ.എ അദ്ധ്യക്ഷനായി. മേയർ അഡ്വ. എം. അനിൽകുമാർ, എ.എ. റഹീം എം.പി, ശ്രേയസ്‌കുമാർ, അഡ്വ. എ. എ. റഷീദ്, സ്റ്റീഫൻ ജോർജ്, എം.കെ. സക്കീർ, കാരാട്ട് റസാക്ക്, ഹുസൈൻ സഖാഫി, ഫാ. പ്രിൻസ് പുത്തൻചക്കാലക്കൽ എന്നിവർ സംസാരിച്ചു.