ആലുവ: ആലുവ സോഷ്യൽ വെൽഫെയർ പ്രൈവറ്റ് ഐ.ടി.ഐയിൽ ബിരുദദാന സമ്മേളനം ടെൽക് ചെയർമാൻ അഡ്വ. പി.സി. ജോസഫ് ഉദ്ഘാടനം ചെയ്തു. മാനേജർ ഫാ. അഖിൽ ചിറയ്ക്കൽ അദ്ധ്യക്ഷനായി. വ്യാവസായിക പരിശീലന വകുപ്പ് ജില്ലാ ട്രെയിനിംഗ് ഇൻസ്പെക്ടർ ആനീസ് സ്റ്റെല്ല ഐസക് മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ സജി മുണ്ടാടൻ, മുനിസിപ്പൽ കൗൺസിലർ ജെയ്സൻ മേലേത്ത്, ബർസാർ ഫാ. ടിബിൻ കോറോത്ത്, സജികുമാർ, കിരൺ രാജ് എന്നിവർ സംസാരിച്ചു. ഉന്നത വിജയം നേടിയവരെ ആദരിച്ചു.