കോലഞ്ചേരി: കഴിഞ്ഞ കാലവർഷക്കെടുതിയിൽ ഗതാഗതയോഗ്യമല്ലാതായി തീർന്ന കുന്നത്തുനാട്ടിലെ 12 റോഡുകളുടെ പുനരുദ്ധാരണത്തിനായി 81 ലക്ഷം രൂപ അനുവദിച്ചു. പൈലിമുക്ക് മാണിക്യത്താഴം റോഡ്, മിൽമപ്പടി മുണ്ടയ്ക്കത്താഴം റോഡ്, പഴന്തോട്ടം പട്ടിമ​റ്റം കനാൽബണ്ട് റോഡ്, വിലങ്ങ്സ്‌കൂൾ പുളിയ്ക്കത്താഴം റോഡ്, കടയിരുപ്പ് എൽ.പി സ്‌കൂൾ റോഡ്, ചെറുനെല്ലാട് താണിമോളേൽ റോഡ്, കിളികുളം ഇഞ്ചപ്പുഴത്താഴം റോഡ്, കുന്നൻകുരിശ് മനയ്ക്കത്താഴം റോഡ്, മുരിയമംഗലം പള്ളിപ്പാട്ട് റോഡ്, കുര്യൻസ് റോഡ്, വേളൂർ കനാൽ ബണ്ട് റോഡ്, വഞ്ചിനാട് കടവ് റോഡ് എന്നിവയുടെ പുനരുദ്ധാരണത്തിനാണ് തുക അനുവദിച്ചത്.