
നെടുമ്പാശേരി: പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിൽ ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത് ജേതാക്കളായി. സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് താരാ സജീവ് അദ്ധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ റോസി ജോഷി, ജയ മുരളീധരൻ, വി.എം. ഷംസുദ്ദീൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അംഗങ്ങളായ സി.എം. വർഗീസ്, ആനി കുഞ്ഞുമോൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ദിലീപ് കപ്രശ്ശേരി, അമ്പിളി ഗോപി, അമ്പിളി അശോകൻ, സി.കെ. കാസിം, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം.എസ്. മനോജ് എന്നിവർ സംസാരിച്ചു. വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.