പറവൂർ: ജില്ലാ വ്യവസായ കേന്ദ്രം, താലൂക്ക് വ്യവസായ ഓഫീസ് എന്നിവയുടെ നേതൃത്വത്തിൽ സംരംഭകർക്കായി വായ്പാമേള സംഘടിപ്പിച്ചു. പറവൂർ നഗരസഭാ ചെയർപേഴ്സൺ ബീന ശശിധരൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് വ്യവസായ ഓഫീസർ കെ.എസ്. സുധീഷ് ബോസ്, പറവൂർ മുനിസിപ്പൽ വ്യവസായ വികസന ഓഫീസർ ആർ. രാജേഷ് കുമാർ, പറവൂർ ബ്ലോക്ക് പഞ്ചായത്ത് വ്യവസായ വികസന ഓഫീസർ ആഷ് വെൽ ജെയിംസ്, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വ്യവസായ വികസന ഓഫീസർ ആർ. അന്നു ജീജ തുടങ്ങിയവർ സംസാരിച്ചു.