പറവൂർ: വടക്കേക്കര പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ പതിനാലാം വാർഡ് കാർഷിക കർമ്മസേനാംഗങ്ങൾ നടത്തിയ കരനെൽക്കൃഷിയുടെ വിളവെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജിത ജലീൽ, എസ്.എസ്. പ്രതിഭ, മായാദേവി, കെ.എം. അംബ്രോസ്, ഷീന ഫ്രാൻസിസ് എന്നിവർ പങ്കെടുത്തു.