മരട്: നഗരസഭ അമൃത് 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി നെട്ടൂർ അന്താരാഷ്ട്ര പച്ചക്കറി മാർക്കറ്റിനുസമീപം ഉമ്മൻചാണ്ടി പാർക്കിന്റെ നിർമ്മാണോദ്ഘാടനം കെ. ബാബു എം.എൽ.എ നിർവഹിച്ചു. നഗരസഭാ ചെയർപേഴ്സൺ ആന്റണി ആശാംപറമ്പിൽ അദ്ധ്യക്ഷനായി. അമൃത് പദ്ധതിയിൽപ്പെടുത്തി 75ലക്ഷംരൂപ ചെലവഴിച്ചാണ് നെട്ടൂർ മാർക്കറ്റിനോട് ചേർന്ന് റോഡ്സൈഡിൽ പാർക്ക് നിർമ്മിക്കുന്നത്. കുട്ടികൾക്കായി കളി ഉപകരണങ്ങൾ, ഓപ്പൺസ്റ്റേജ്, ഫുട്പാത്ത്, ഇരിപ്പിടങ്ങൾ, പൂന്തോട്ടം എന്നിവ അടങ്ങിയതാണ് പാർക്കിന്റെ രൂപരേഖ.
വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ, സ്ഥിരംസമിതി അദ്ധ്യക്ഷരായ റിയാസ് കെ. മുഹമ്മദ്, റിനി തോമസ്, ബേബി പോൾ, ബിനോയ് ജോസഫ്, കൗൺസിലർമാരായ സി.ആർ. ഷാനവാസ്, ചന്ദ്രകലാധരൻ, പി.ഡി. രാജേഷ്, മിനി ഷാജി, ബെൻഷാദ് നടുവിലവീട്, എ.കെ. അഫ്സൽ, ടി.എം അബ്ബാസ്, എ.ജെ. തോമസ്, മോളി ഡെന്നി, ജയ ജോസഫ്, രേണുക ശിവദാസ്, ശാലിനി അനിൽരാജ്, ദിഷ പ്രതാപൻ, ഇ.പി. ബിന്ദു, നഗരസഭാ സെക്രട്ടറി ഇ. നാസിം, ആസൂത്രണസമിതി ഉപാദ്ധ്യക്ഷൻ പി.പി. സന്തോഷ്, അമൃത് പ്രോജക്ട് കോ ഓർഡിനേറ്റർ എ.കെ. സന്തോഷ് എന്നിവർ സംസാരിച്ചു.