പറവൂർ: വരാപ്പുഴ കോതാട് പള്ളിക്ക് സമീപത്തുള്ള പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. 65-70 ഇടയിൽ പ്രായം, 177 സെന്റീ മീറ്റർ ഉയരം, വെളുത്ത നിറം. മൂന്ന് ദിവസത്തിലധികം പഴക്കമുണ്ട്. നീലകരയുള്ള വെള്ളമുണ്ടും വെള്ള ഷർട്ടുമാണ് ധരിച്ചിരിക്കുന്നത്. മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്രി. വിവരം ലഭ്യമാകുന്നവർ വരാപ്പുഴ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം. ഫോൺ: 0484 2513073, 8281148558.