പറവൂർ: മടപ്ലാതുരുത്ത് ശ്രീഗുരുദേവവൈദിക തന്ത്രവിദ്യാപീഠം ആചാര്യൻ കെ.കെ. അനിരുദ്ധൻ തന്ത്രികളുടെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ഭാഗവത സപ്താഹം മാഹാത്മ്യ പാരായണത്തോടെ തുടങ്ങി. 23ന് സമർപ്പണത്തോടെ സമാപിക്കും. 24 നാണ് സപ്തതി ആഘോഷം. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി എം.സി. സാബുശാന്തി, വിദ്യാപീഠം സെക്രട്ടറി കെ.ഡി. ജയലാൽ ശാന്തി, ആഘോഷ സമിതി കൺവീനർ വി.ഡി. മിഥുൻ ലാൽശാന്തി, ഭാഗവത ആചാര്യ സുഷമ അന്തർജനം എന്നിവർ സംസാരിച്ചു.