പെരുമ്പാവൂർ: പാണിയേലി - മൂവാറ്റുപുഴ റോഡ് ഉദയ കവല മുതൽ കനാൽ പാലം വരെ ടൈൽ വിരിക്കുന്നതിന് 2.6 കോടി രൂപയുടെ ഭരണാനുമതിയായതായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. ഈയാഴ്ച തന്നെ സാങ്കേതിക അനുമതി ലഭ്യമാക്കി ഉടൻ പ്രവൃത്തി പൂർത്തീകരിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി എം.എൽ.എ പറഞ്ഞു.