മൂവാറ്റുപുഴ: സി.പി.എം ആരക്കുഴ ലോക്കൽ കമ്മിറ്റി മേമടങ്ങ് ബ്രാഞ്ചിലെ തെക്കുംകാട്ടിൽ ഷാജിക്ക് നിർമ്മിച്ചു നൽകുന്ന കനിവ് ഭവനത്തിന്റെ ശിലാസ്ഥാപനം ജില്ല സെക്രട്ടേറിയറ്റ് അംഗം പി.ആർ. മുരളീധരൻ നിർവഹിച്ചു. മൂവാറ്റുപുഴ ഏരിയാ സെക്രട്ടറി അഡ്വ. അനീഷ് എം. മാത്യു, ലോക്കൽ സെക്രട്ടറി ബിനോയി ഭാസ്കർ, പഞ്ചായത്ത് മെമ്പർ സിബി കുര്യാക്കോസ്, നേതാക്കളായ സജിമോൻ, ബെന്നി വർഗീസ്, സി.ആർ. ജനാർദ്ദനൻ, പി.എം. അഖിൽ, ഉണ്ണി രാജു, മിനി ബൈജു എന്നിവർ സന്നിഹിതരായി.