മൂവാറ്റുപുഴ: 9 വർഷംകൊണ്ട് മൂവാറ്റുപുഴയുടെ വികസന രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞുവെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ജനങ്ങൾ സ്വപ്നം കാണുന്ന ഒട്ടേറെ വികസന പദ്ധതികൾ സർക്കാർ യാഥാർത്ഥ്യമാക്കി വരികയാണെന്നും അദ്ദേഹം പറഞ്ഞു. ആയവന ഗ്രാമ പഞ്ചായത്തിലെ ചെമ്പ്രംകോട്ട് ചിറയുടെയും ഹോമിയോ ആശുപത്രി കെട്ടിടത്തിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
1.4 കോടി രൂപ ചെലവിലാണ് ചെമ്പ്രംകോട്ട് ചിറയുടെ നിർമ്മാണം പൂർത്തിയാക്കിയത്. നാഷണൽ ആയുഷ് മിഷന്റെ 30 ലക്ഷം രൂപയും പഞ്ചായത്ത് വിഹിതമായ 11.5 ലക്ഷം രൂപയുമടക്കം 41.5 ലക്ഷം ചെലവിലാണ് ഹോമിയോ ആശുപത്രി കെട്ടിടം നിർമ്മിച്ചത്.
മാത്യു കുഴൽനാടൻ എം.എൽ.എ അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുറുമി അജീഷ്, വൈസ് പ്രസിഡന്റ് രാജൻ കടക്കോട്ട്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷിവാഗോ തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം മേഴ്‌സി ജോർജ്, ആയവന ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ രഹന സോബിൻ. എം.എസ്. ഭാസ്‌കരൻ നായർ, ജൂലി സുനിൽ, അംഗങ്ങളായ പി.കെ. അനീഷ്, ഉഷ രാമകൃഷ്ണൻ, അന്നക്കുട്ടി മാത്യൂസ്, മിനി വിശ്വനാഥൻ, ജെയിംസ് എൻ. ജോഷി, ജോളി വാമറ്റം, ജോളി ഉലഹന്നാൻ, ജോസ് പൊട്ടമ്പുഴ, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനിയർ വി.എസ്. ഷിനോജ്, ക്ലർക്ക് ബൈജു എന്നിവർ സംസാരിച്ചു.