sndp
മൂവാറ്റുപുഴ എസ്.എൻ.ഡി.പി ഹൈസ്കൂളിൽ ടീൻസ് ക്ലബിന്റഎ നേതൃത്വത്തിൽ സംഘടിപ്പിച്ച ബോധവത്കരണ ക്ലാസ് ഹെഡ്മിസ്ട്രസ് വി.എസ്. ധന്യ ഉദ്ഘാടനം ചെയ്യുന്നു.

മൂവാറ്റുപുഴ: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ കേരളത്തിലെ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന കൗമാരം കരുത്തും കരുതലും എന്ന പദ്ധതിയുടെ ഭാഗമായി ടീൻസ് ക്ലബിന്റെ നേതൃത്വത്തിൽ മൂവാറ്റുപുഴ എസ്.എൻ.ഡി.പി ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് വി.എസ്. ധന്യ ഉദ്ഘാടനം ചെയ്തു. നിർമ്മല മെഡിക്കൽ മിഷൻ ഹോസ്പിറ്റലിലെ സൈക്യാട്രിസ്റ്റ് ഡോ. സിസ്റ്റർ ലിൻസ് മരിയ ക്ലാസ് നയിച്ചു.