മൂവാറ്റുപുഴ: വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്കൂളിൽ കഥ - വഴിയും മൊഴിയും എന്ന പേരിൽ കഥാ ശില്പശാല നടന്നു. നാടക പ്രവർത്തകനും അവതാരകനുമായ പ്രിയരാജ് ഗോവിന്ദരാജ് ഉദ്ഘാടനം ചെയ്തു. മാദ്ധ്യമപ്രവർത്തകൻ അഖിൽ കൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. കഥാകൃത്ത് മനോജ് വെങ്ങോല ശില്പശാല നയിച്ചു. പ്രാദേശിക ചരിത്രകാരൻ മോഹൻദാസ് സൂര്യനാരായണൻ, സ്കൂൾ മാനേജർ കമാൻഡർ സി.കെ. ഷാജി, പ്രിൻസിപ്പൽ ബിജു കുമാർ, ഹെഡ്മിസ്ട്രസ് ജീമോൾ കെ. ജോർജ്, അദ്ധ്യാപികമാരായ എം.എ. നസ്മിമോൾ, സാറാ ജോൺ, മാദ്ധ്യമ പ്രവർത്തകരായ ബേസിൽ എൽദോ, അലൻ തോമസ് എന്നിവർ സംസാരിച്ചു.