ആലുവ: ശബരിമലയിൽ നിന്ന് സ്വർണം കടത്തിയ സംഭവത്തിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രതിയാക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു.
ശബരിമലയിലെ സ്വർണ്ണക്കൊള്ളയ്‌ക്കും വിശ്വാസ വഞ്ചനയ്‌ക്കും എതിരെ കെ.പി.സി.സി സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ യാത്രയുടെ ആലുവയിലെ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷനായി. ക്യാപ്റ്റൻ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയംഗം കൊടിക്കുന്നിൽ സുരേഷ് എം.പി, കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റും വൈസ് ക്യാപ്റ്റനുമായ ടി.എൻ. പ്രതാപൻ, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, എ.ഐ.സി.സി സെക്രട്ടറി റോജി എം. ജോൺ, ഹൈബി ഈഡൻ എം.പി തുടങ്ങിയവർ പ്രസംഗിച്ചു.
ഉമ്മൻചാണ്ടി സ്ക്വയറിൽ നടന്ന സ്വീകരണ സമ്മേളനത്തിന് മുന്നോടിയായി യാത്രയെ നൂറുകണക്കിന് പ്രവർത്തകരുടെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷനിൽ നിന്നു വരവേറ്റു.