
കൊച്ചി: സപ്ലൈകോയുടെ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം നാളെ എറണാകുളം ബോൾഗാട്ടി പാലസിൽ ഭക്ഷ്യ മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും. സപ്ലൈകോ മുൻ മാനേജിംഗ് ഡയറക്ടർമാരെ ചടങ്ങിൽ ആദരിക്കും. സ്ഥാപനത്തിന്റെ ചരിത്രവും നാഴികക്കല്ലുകളും വിവരിക്കുന്ന കോഫി ടേബിൾ ബുക്കും പഴയ മാനേജിംഗ് ഡയറക്ടർമാരുടെ അനുഭവക്കുറിപ്പുകളും അടങ്ങിയ സുവനീർ മന്ത്രി പുറത്തിറക്കും. കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ, ഹൈബി ഈഡൻ എം.പി, അനൂപ് ജേക്കബ് എം.എൽ.എ, സപ്ലൈകോ ചെയർമാൻ എം.ജി. രാജമാണിക്യം, മാനേജിംഗ് ഡയറക്ടർ വി.എം. ജയകൃഷ്ണൻ, ജനറൽ മാനേജർ വി.കെ. അബ്ദുൽ ഖാദർ തുടങ്ങിയവർ പങ്കെടുക്കും. ഉച്ചയ്ക്ക് രണ്ടിന് ആരംഭിക്കുന്ന രണ്ടാമത്തെ സെഷൻ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.