ഇലഞ്ഞി: ഇലഞ്ഞി കോതോലിപ്പടിയിൽ ഇലഞ്ഞി സെന്റ് ഫിലോമിനാസ് സ്കൂളിലെയും ഞീഴൂർ എസ്. കെ.പി.എസ് സ്കൂളിലെയും ബസുകൾ കൂട്ടിയിടിച്ചു. ഡ്രൈവർമാർക്കും ഇരുപതിലേറെ കുട്ടികൾക്കും പരിക്കേറ്റു. കുട്ടികളുടെ പരിക്ക് സാരമുള്ളതല്ല. പരിക്കേറ്റവരെ കൂത്താട്ടുകുളം ദേവമാത, മോനിപ്പള്ളി എം.യു.എം ആശുപത്രി, ഇലഞ്ഞി സെന്റ് പീറ്റേഴ്സ് ആശുപത്രി, പിറവം താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു.
അനൂപ് ജേക്കബ് എം.എൽ.എയും ജനപ്രതിനിധികളും സംഭവസ്ഥലത്തും ആശുപത്രിയിലുമെത്തി.