
ആലുവ: അഴിമതിയിലും കെടുകാര്യസ്ഥതയിലും സ്വർണകൊള്ളയിലും മുങ്ങിയ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഭരണ കാലാവധി നീട്ടരുതെന്ന് ആർ.എസ്.പി ആവശ്യപ്പെട്ടു. ദേവസ്വം ബോർഡിലെ അഴിമതിക്കും തട്ടിപ്പിനുമെതിരെ ആർ.എസ്.പി ജില്ലാ കമ്മിറ്റി ആലുവ ദേവസ്വം ബോർഡ് ഓഡിറ്റ് ഓഫീസിന് മുമ്പിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ സെക്രട്ടറി ജോർജ് സ്റ്റീഫൻ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം അഡ്വ. പി.ജി. പ്രസന്നകുമാർ, അഡ്വ. ജെ. കൃഷ്ണകുമാർ, ജി. വിജയൻ, വി.ബി. മോഹനൻ, സി.എ. നാരയണൻകുട്ടി, എ.എസ്. ദേവപ്രസാദ്, എ.സി. രാജശേഖരൻ, അഭിലാഷ് എം. സത്യൻ, പി.എസ്. ഉദയഭാനു, പി.ആർ. നീലകണ്ഠൻ എന്നിവർ പ്രസംഗിച്ചു.