sabarimala-road
കൂത്താട്ടുകുളം ശബരിമല റോഡ് പണി പൂർത്തിയായി

കൂത്താട്ടുകുളം: അറ്റകുറ്റപ്പണികൾ ഭാഗികമായി പൂ‌ർത്തിയാക്കിയ കൂത്താട്ടുകുളം പാല ശബരിമല റോഡ് ഗതാഗതത്തിനായി ഇന്ന് തുറന്നു നൽകും. 250 മീറ്റർ നീളത്തിൽ ടൈൽ വിരിക്കുകയും മംഗലത്ത് താഴംജംഗ്ഷനിലെ കലുങ്ക് പണി പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്. കാലാവസ്ഥ മോശമായതിനാൽ ഐറിഷ് വർക്കുകളും റോഡിന്റെ ബി.എം ബി.സി പാച്ച് വർക്കുകളും പൂർത്തിയാക്കിയിട്ടില്ല. എന്നാൽ മണ്ഡലകാലത്തിന്റെ പ്രാധാന്യം കണക്കിലെടുത്താണ് ഗതാഗതത്തിന് തുറന്നു നൽകുന്നത്. ശേഷിക്കുന്ന അറ്റകുറ്റപ്പണികൾ ഉടൻ പൂർത്തിയാക്കുമെന്ന് പി.ഡബ്ല്യു.ഡി കൂത്താട്ടുകുളം അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു.