കാക്കനാട്: അമേരിക്കയിലെ സ്വകാര്യകമ്പനിക്ക് സോഫ്റ്റ്‌വെയർ മൂന്ന് മാസത്തിനകം നിർമ്മിച്ച് നൽകാമെന്ന് പറഞ്ഞ് 58ലക്ഷംരൂപ തട്ടിയെടുത്തെന്ന പരാതിയിൽ ഇൻഫോപാർക്ക് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഐന്ദ്രിയ മാർക്കറ്റിംഗ് സൊലൂഷൻസിനെതിരെ ഇൻഫോപാർക്ക് പൊലീസ് കേസെടുത്തു. സി.ഇ.ഒ ജ്യോതിഷ്‌കുമാർ, ഫിനാൻസ് ഹെഡ് അനദ് ദിലീപ് എന്നിവരെ പ്രതികളാക്കിയാണ് കേസ്. കേരളത്തിലെ മുൻനിര വാർത്താചാനലുകളുടെ സോഫ്റ്റ്‌വെയർ നിർമ്മിച്ചതായി തെറ്റിദ്ധരിപ്പിച്ചും തങ്ങൾക്ക് വലിയ നെറ്റ് വർക്ക് സംവിധാനങ്ങൾ ഉണ്ടെന്ന് അവകാശപ്പെട്ടുമാണ് കമ്പനിയെ ഇവർ വിശ്വസിപ്പിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. അന്വേഷണം ആരംഭിച്ചതായി പൊലീസ് ഇൻസ്പെക്ടർ ജെ. സജീവ്‌കുമാർ പറഞ്ഞു.